ലോകാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Saturday 7 April 2018 11:54 am IST

കണ്ണൂര്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരില്‍ നടക്കും. രാവിലെ 9.30 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിക്കും. സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും, എല്ലായിടത്തും'എന്നതാണ് ഈ വര്‍ഷ ത്തെ ലോകാരോഗ്യദിന സന്ദേശം. 'എല്ലാവര്‍ക്കും ആരോഗ്യം'എന്നതാണ് ലോകാരോഗ്യ ദിനം മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. സമഗ്ര ആരോഗ്യപരിരക്ഷ അവശ്യസമയങ്ങളില്‍ എല്ലാപേര്‍ക്കും എല്ലായിടത്തും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കി എല്ലാവര്‍ക്കും ആരോഗ്യം എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണ് മുഖ്യലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ഇന്ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നിന്നും ജില്ലാപഞ്ചായത്ത് ഓഫീസിലേക്ക് കൂട്ടനടത്തം സംഘടിപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ സെമിനാര്‍, എക്‌സിബിഷന്‍, ജീവിതശൈലീരോഗനിര്‍ണ്ണയം എന്നിവയും നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.