ഇസ്ലാമിക-മാവോയിസ്റ്റ് ഭീകരതയ്ക്കെതിരെ ഹിന്ദുക്കള്‍ ശക്തരാകണം

Saturday 7 April 2018 12:10 pm IST
ഇസ്ലാമിക-മാവോയിസ്റ്റ് ഭീകരതയ്ക്കെതിരെ നിലകൊള്ളാന്‍ ഹിന്ദുസമൂഹം ഇനിയും ശക്തരാകണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത്. ഹിന്ദുഐക്യവേദി 15-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂര്‍ണ്ണ സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
"undefined"

കൊച്ചി: ഇസ്ലാമിക-മാവോയിസ്റ്റ് ഭീകരതയ്ക്കെതിരെ നിലകൊള്ളാന്‍ ഹിന്ദുസമൂഹം ഇനിയും ശക്തരാകണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത്. ഹിന്ദുഐക്യവേദി 15-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂര്‍ണ്ണ സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹിന്ദു സമൂഹത്തെ തകര്‍ക്കാന്‍ രാഷ്ട്രീയമായും സാമൂഹികമായും ഗൂഢാലോചന നടക്കുന്നുണ്ട്. എല്ലാ ഹിന്ദുക്കളും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. ഇസ്ലാമിക, ക്രൈസ്തവ ആശയങ്ങളുമായി മുന്നോട്ടുപോകുന്നവര്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍, ഹിന്ദുക്കളിലെ ഒരുവിഭാഗം കമ്മ്യൂണിസ്റ്റുകളായി എതിര്‍ ചേരിയില്‍ നില്‍ക്കുകയാണ്. എല്ലാഹിന്ദുക്കളെയും ഒന്നിച്ചുനിര്‍ത്തി സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്.

"undefined"
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭീകരാക്രമണങ്ങള്‍ ഇന്ത്യയില്‍ നേരിടേണ്ടി വന്നിട്ടില്ല. ഇനിയും ആക്രമണമുണ്ടാകാതിരിക്കാനുള്ള എല്ലാ കരുതലും പ്രതിരോധവും നമ്മളുടെ ഭാഗത്ത് നിന്നുണ്ടാകണം. ഹിന്ദുത്വമില്ലാതെ ഭാരതമില്ലെന്നും, ഭാരതമില്ലാതെ ഹിന്ദുത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എ. ശ്രീധരന്‍, ശശി കമ്മട്ടേരി എന്നിവര്‍ പ്രസംഗിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.