കാനേഡിയന്‍ ഹോക്കി താരങ്ങള്‍ ബസപകടത്തില്‍ മരിച്ചു

Saturday 7 April 2018 2:21 pm IST
കാനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ജൂനിയര്‍ താരങ്ങള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്
"undefined"

ടൊറന്റോ: കാനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി  താരങ്ങള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. 28 താരങ്ങളാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു.

വെള്ളിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിക്കാണ് സംഭവം. ഹാംബോള്‍ട്ട് ബ്രോങ്കോസ് ടീമിലംഗമായ ഇവര്‍ സസ്‌കത്‌ചെവാന്‍ ജൂനിയര്‍ ഹോക്കി ലീഗില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 16നും 21നും ഇടയിലുള്ളവരാണ് മരിച്ച താരങ്ങളെല്ലാം.

അപകടത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.