തൊട്ടാവാടി

Sunday 8 April 2018 2:02 am IST
"undefined"

നാല് മണി പൂവിനോട് യാത്ര ചോദിച്ച്

സായംസന്ധ്യക്ക് നിറമേകിയ

സൂര്യന്റെ പൊന്‍ കിരണങ്ങളേറ്റ്

പാടവരമ്പത്ത് പടര്‍ന്ന് കിടക്കുന്നനേരം

കുഞ്ഞി കുരുവികളുടെ കുറുമ്പുകള്‍

നോക്കി നില്‍ക്കുമെന്നരികിലൂടെ

മെല്ലേ നി പോകവേ എന്നെ

തുറിച്ചു നോക്കിയതെന്നിനാണ്

തിരികെ വന്നെനെ തൊട്ടതെന്നിനാണ്

നിനക്കറിയുമായിരുന്നില്ലേ

ഞാനൊരുതൊട്ടാവാടിയാണെന്ന്

തുമ്പികള്‍ വന്നെന്റെ പൂക്കളില്‍

നുള്ളുമ്പോഴും

ഇളം കാറ്റ് വന്ന് തലോടുമ്പോഴും

മഞ്ഞ് തുള്ളികള്‍ ഉമ്മ വെക്കുമ്പോഴും

മിഴികൂമ്പി നില്‍ക്കുമീ

നോവിന്റെ സ്പര്‍ശം

അറിഞ്ഞിരുന്നില്ലാ ഞാന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.