സല്‍മാന്‍ ഖാന് ഉപാധികളോടെ ജാമ്യം

Saturday 7 April 2018 3:26 pm IST

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. രണ്ടുപേരുടെ ആള്‍ജാമ്യത്തിലും 50,000 രൂപ ബോണ്ടിലും ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജയിലില്‍ തനിക്ക്സുരക്ഷാഭീഷണിയുണ്ടെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ കൃത്രിമം ഉണ്ടെന്ന വാദവുമാണ് സല്‍‌മാന്‍ ഉയര്‍ത്തിയത്. കൃഷ്ണമൃഗങ്ങളുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടും പ്രതിഭാഗം സ്വീകരിച്ചിരുന്നു. 

സല്‍മാന്റെ സഹോദരിമാരായ അല്‍വീര, അര്‍പീത, അംഗരക്ഷകന്‍ ഷേര തുടങ്ങിയവര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയിലെത്തിയിരുന്നു. 19 വര്‍ഷം പഴക്കമുള്ള കേസില്‍ കഴിഞ്ഞദിവസമാണ് ജോധ്പുര്‍ റൂറല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.