സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

Saturday 7 April 2018 3:41 pm IST
"undefined"

ന്യൂദല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് എക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.  ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലുള്ള ഡി.എ.വി സ്‌കൂളിലെ സെന്റര്‍ സൂപ്രണ്ട് രാകേഷ്, ക്ലര്‍ക്ക് അമിത്, പ്യൂണ്‍ അശോക് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ചോദ്യംചെയ്യലിനായി മൂന്നുപേരെയും ദല്‍ഹിയിലെതതിക്കും. ചോദ്യപേപ്പറിന്റെ കൈയെഴുത്ത് പ്രതിയാണ് ചോര്‍ന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ ദല്‍ഹി പോലീസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് ഒരു സി.ബി.എസ്.ഇ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്വകാര്യ സ്‌കൂളിലെ അധ്യാപകരായ ഋഷഭ്, രോഹിത് എന്നിവരും സ്വകാര്യ കോച്ചിങ് സെന്ററിലെ ജീവനക്കാരായ തൗക്വീര്‍ എന്നിവരുമാണ് നേരത്തെ അറസ്റ്റിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.