ചിത്രലേഖയ്ക്ക് സേവാ ഭാരതി സ്ഥലവും വീടും നിര്‍മ്മിച്ചു നല്‍കും

Saturday 7 April 2018 4:48 pm IST

 

കണ്ണൂര്‍: സിപിഎമ്മുകാരുടെ തുടര്‍ അതിക്രമങ്ങള്‍ക്ക് ഇരയായി വീട് ഉപേക്ഷിച്ച് നാടുവിടേണ്ടി വന്ന പയ്യന്നൂര്‍ എടാട്ടെ ദളിത് യുവതിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ ചിത്രലേഖക്കും കുടുംബത്തിനും സേവാഭാരതി കണ്ണൂര്‍ ജില്ലാ ഘടകം സ്ഥലവും വീടും നിര്‍മ്മിച്ചു നല്‍കും. സേവാഭാരതിയുടെ തലചായ്‌ക്കൊനൊരിടം എന്ന പദ്ധതിയില്‍ ഉള്‍ല്‍പ്പെടുത്തിയാണ് വീടും സ്ഥലവും നല്‍കുക. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ മയ്യില്‍ കമ്പിലിനു സമീപം സര്‍ക്കാര്‍ വക 5 സെന്റ് സ്ഥലം നല്‍കുകയും പ്രസ്തുത സ്ഥലത്ത് വീടിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ വീട് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന സ്ഥലം കഴിഞ്ഞ ദിവസം പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്തു കൊണ്ട് ഉത്തരവിറക്കുകയുണ്ടായി. തുടര്‍ന്നാണ് സേവാഭാരതി ജില്ലാ ഭാരവാഹികള്‍ ഇന്നലെ സര്‍ക്കാര്‍ ഏറ്റെടുത്ത വീടും സ്ഥലവും സന്ദര്‍ശിച്ച് ചിത്രലേഖയുമായി സംസാരിച്ച് ഇന്ന് രാവിലെ സേവാഭാരതി വക വീടും സ്ഥലവും ഉറപ്പു നല്‍കിയത്. വീട് സ്ഥലവും സ്വീകരിക്കാന്‍ ഇവര്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. 

സേവാഭാരതി ജില്ലാ ഉപാധ്യക്ഷന്‍ കെ.ജി.ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.രാജീവന്‍, ട്രഷറര്‍ കെ.ടി.ശ്രീകുമാര്‍, സെക്രട്ടറി മഹേഷ് ചാല, ആര്‍എസ്എസ് കണ്ണൂര്‍ വിഭബാഗ് സേവാ പ്രമുഖ് പി.സജീവന്‍, സച്ചിന്‍ പനങ്കാവ്, ഷിജു പുഴാതി, മനോജ് കാടാമ്പളളി, സുരേന്ദ്രന്‍ പളളിക്കുളം എന്നിവരുടെ നേതൃത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.