തളിപ്പറമ്പ്: ഭാരതീയ ജനത പാര്‍ട്ടിയുടെ ആദ്യചുവടായ ജനസംഘത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച കെ.സി.കണ്ണനെ ബിജെപി അനുമോദിച്ചു. കെ.സി.കണ്ണന്റെ വസതിയില്‍ ചേര്‍ന്ന അനുമോദന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ആര്‍എസ്എസ്, ജനസംഘം, ബിജെപി എന്നീ സംഘടനകളില്‍ സജീവമായിരുന്ന കെ.സി.കണ്ണന് പൂക്കോത്ത് കൊട്ടാരം ഭാരവാഹിയായും പ്രവര്‍ത്തിച്ചു വരികയാണ്. തളിപ്പറമ്പ് മേഖലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമാണ് കെ.സി.കണ്ണന്.
ബിജെപി മേഖല വൈസ്പ്രസിഡന്റ് എ.പി.ഗംഗാധരന്, ജില്ലാ സമിതിയംഗം വിനോദ്കുമാര്‍, എ.പി.നാരായണന്, പി.കുഞ്ഞിരാമന് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ടി.ടി.സോമന്, ജനറല്‍ സെക്രട്ടറി പി.ഗംഗാധരന് എന്നിവര്‍ അനുമോദന സദസ്സില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: