ഇന്ത്യക്ക് നാലാം സ്വർണം

Saturday 7 April 2018 6:09 pm IST
"undefined"

ഓസ്‌ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസിൻ്റെ  മൂന്നാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം സമ്മാനിച്ച്‌ വെങ്കട് രാഹുല്‍ രഗാല. പുരുഷന്മാരുടെ 85 കിലോ വിഭാഗം ഭാരാദ്വഹനത്തിലാണ് വെങ്കട് രാഹുല്‍ രഗാല സ്വര്‍ണം നേടിയത്. 338 കിലോ ഭാരം ഉയര്‍ത്തിയാണ് വെങ്കട് സ്വര്‍ണം സ്വന്തമാക്കിയത്.

മുന്‍പ് ഭാരോദ്വഹനത്തിൽ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ ഈ നേട്ടം. മുന്‍പ് വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​ഞ്ജി​ത ചാ​നുവും മീ​രാ​ഭാ​യ് ചാ​നുവും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.