കൂട്ടുപുഴ പാലം നിര്‍മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപെട്ട് ബിജെപി കൂട്ടുപുഴയില്‍ അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു

Saturday 7 April 2018 6:12 pm IST

 

ഇരിട്ടി: കൂട്ടുപുഴ പാലം നിര്‍മാണം തടസ്സം നീക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൂട്ടുപുഴയില്‍ അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു. തലേശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ കെഎസ്ടിപി നിര്‍മിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തി തടസ്സപ്പെട്ട് മൂന്നു മാസത്തിലേറെ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയത്തിനെതിരെയാണ് ബിജെപി പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ടുപുഴയില്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചത്. മലയോര ഹര്‍ത്താല്‍ അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ നടത്തുന്നതിന്റെ ആദ്യപടിയായാണ് സമരം. സ്ഥലം സന്ദര്‍ശിക്കാത്ത ജില്ലാ കളക്ടര്‍ ഉള്‍പടെയുള്ളവരുടെ നിക്ഷേധാത്മക നിലപാടാണ് പ്രശ്‌നം വഷളാക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.