കണ്ണൂര്‍: കേരളം സന്തോഷ് ട്രോഫി ജേതാക്കളായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയില്‍ വിജയദിനമാഘോഷിച്ചു. ഇതിന്റെ ഭാഗമായി നടന്ന ഘോഷയാത്ര കലക്ടറേറ്റില്‍ എ ഡി എം ഇ മുഹമ്മദ് യൂസഫും ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യനും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. ഘോഷയാത്ര ജവഹര്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് മധുര വിതരണവും നടത്തി. ജില്ലാ ഭരണകൂടവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്നാണ് വിജയദിന ഘോഷയാത്ര സംഘടിപ്പിച്ചത്. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ.രാജേന്ദ്രന്, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റിയംഗം പവിത്രന്, സ്പോര്‍ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കൊല്‍ക്കത്തയില്‍ നടന്ന 72-ാമത് സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ തോല്ച്ചാണ് കേരളം കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: