മെഡിക്കല്‍ ബില്ലില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

Saturday 7 April 2018 6:17 pm IST
"undefined"

നിയമസഭ  പാസാക്കിയ മെഡിക്കല്‍ ബില്ലില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ബിജെപി സംഘം   ഗവര്‍ണര്‍ക്ക് കത്ത് നല്‍കുന്നു.വക്താവ് എം.എസ.് കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് എന്നിവര്‍ സമീപം

തിരുവനന്തപുരം: കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകള്‍ ചട്ടം ലംഘിച്ച്  എംബിബിഎസ് പ്രവേശനം സാധൂകരിക്കാന്‍ നിയമസഭ  പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ബിജെപി സംഘം   ഗവര്‍ണറെ കണ്ടു. ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വക്താവ് എം.എസ.് കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് എന്നിവരാണ്  ഗവര്‍ണറെ കണ്ട് കത്ത്  നല്‍കിയത്.

ബില്ലിന് മേല്‍ വിശദമായ പരിശോധന നടത്തി വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് ഗവര്‍ണ്ണര്‍  ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.കോഴവാങ്ങി പ്രവേശനം നടത്തുന്ന സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും യുഡിഎഫും സ്വീകരിക്കുന്നതെന്ന് ഗവര്‍ണറെ കണ്ട ശേഷം രാജഗോപാല്‍ പറഞ്ഞു. കോടതി വിധിയെ തുടര്‍ന്ന് മെഡിക്കല്‍ പ്രവേശനം നഷ്ടമാകുന്ന വിദ്യാര്‍ഥികളോട് സഹതാപമുണ്ട്. എന്നാല്‍ ക്രമവിരുദ്ധമായി നടക്കുന്ന ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി

കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്ലില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഒ.രാജഗോപാല്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് കത്ത് കൈമാറി. രാജ് ഭവനിലെത്തിയാണ് സംഘം ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്. ബില്ലിന് മേല്‍ വിശദമായ പരിശോധന നടത്തി വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കിയതായി ഒ.രാജഗോപാല്‍  പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.