രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

Saturday 7 April 2018 6:13 pm IST

 

കണ്ണൂര്‍: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യയിന്‍ കീഴില്‍ തളിപ്പറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റം വര്‍ക്ക് സ്‌കില്‍സിലേക്ക് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. റീട്ടെയില്‍ അസോസിയേറ്റ് ട്രെയിനി, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എന്നീ മൂന്ന് മാസ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതോടൊപ്പം സൗജന്യ പരിശീലനം, യാത്രാ ചെലവ,് യൂണിഫോം മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവയും ലഭിക്കും. എസ്‌സി, എസ്ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ബിപിഎല്‍, കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട പത്താതരം മുതല്‍ വിദ്യാഭ്യാസ യോഗ്യതയും 18 നും 35 നും ഇടയില്‍ പ്രായമുളള തളിപ്പറമ്പ്, പയ്യന്നൂര്‍, കല്ല്യാശ്ശേരി, ഇരിക്കൂര്‍, കണ്ണൂര്‍ ബ്ലോക്ക് പരിധിയില്‍പ്പെട്ട ഗ്രാമപഞ്ചായത്ത് നിവാസികളായ തല്‍പരരായ യുവതീ യുവാക്കള്‍ക്കാണ് അവസരം. തല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂളിന് സമീപമുള്ള സെന്റം വര്‍ക്ക്‌സ് സ്‌ക്കില്‍സില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.