രജനി വരത്തനെന്ന് കമല്‍

Sunday 8 April 2018 2:43 am IST
"undefined"

ചെന്നൈ: കാവേരി നദീജലതതര്‍ക്കം കൊടുമ്പിരിക്കൊള്ളവേ  രജനീകാന്തിനെതിരെ കമല്‍ ഹാസന്‍.  രജനി വരത്തനാണെന്നും കര്‍ണ്ണാടകക്കാരനാണെന്നുമാണ് കമല്‍  ട്വീറ്റില്‍ പറഞ്ഞുവച്ചത്. നാഗേഷ് എന്റെ ഗുക്കന്മാരില്‍ ഒരുവനാണ്. രാജ്കുമാര്‍ ജ്യേഷ്ഠനാണ്.സരോജാ ദേവിയുംസുഹൃത്തുക്കളായ രജനീകാന്തും അംബരീഷും എന്റെ സ്വന്തം ആള്‍ക്കാരാണ്. കമല്‍കുറിച്ചു. ഇവരില്‍ രജനീകാന്ത് ഒഴിച്ച് മറ്റുള്ളവരെല്ലാം കന്നട താരങ്ങളാണ്, രജനിയും കര്‍ണ്ണാടക സ്വദേശിയാണെന്നാണ് കമല്‍ പറഞ്ഞുവച്ചത്. 

ട്വീറ്റ് വന്നതോടെ സ്‌റ്റൈല്‍ മന്നന്റെ ആരാധകര്‍ കമലിനെതിരെ തിരിഞ്ഞിരിക്കുകയാണ്.  ഞങ്ങള്‍ വെള്ളം ചോദിച്ചപ്പോള്‍ അവര്‍ ഒരു വൈസ്ചാന്‍സലറെയാണ് തന്നത്. അണ്ണാ സര്‍വ്വകലാശാലയില്‍ കന്നടക്കാരനായ സുരുപ്പയെ വിസിയാക്കിയത് സൂചിപ്പിച്ച് കമല്‍ തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.