മോദിയുടെ സമ്മേളനം കലക്കാന്‍ ആഹ്വാനം; മേവാനിക്കെതിരെ കേസ്

Sunday 8 April 2018 2:53 am IST
"undefined"

ബെംഗളൂരു; പ്രധാനമന്ത്രിയുടെ സമ്മേളനം കലക്കാന്‍ യുവാക്കളെ ആഹ്വാനം ചെയ്ത ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനിതെിരെ കേസെടുത്തു. കര്‍ണ്ണാടകത്തിലെ ചിത്രദുര്‍ഗയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മേവാനിയുടെ ആഹ്വാനം. 

പ്രസംഗം ഇങ്ങനെ:  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യമായി ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണ്ണാടകത്തില്‍ കാലെടുത്തകുത്തുമ്പോഴാണ് ഇവിടുത്തെ യുവാക്കള്‍ക്ക് തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കാനുള്ളത്. അവര്‍ മോദിയുടെ സമ്മേളനത്തില്‍ കടന്നു കയറണം, കസേരകള്‍ എടുത്തെറിയണം, പരിപാടി അലങ്കോലപ്പെടുത്തണം, രണ്ടു കോടി തൊഴിലിന് എന്തുപറ്റിയെന്ന് ചോദിക്കണം.

മോദി മറുപടി പറഞ്ഞില്ലെങ്കില്‍ ഇറങ്ങിപ്പോകാന്‍ പറയണം, ഹിമാലയത്തിലെ ക്ഷേത്രങ്ങളില്‍ പോയി ഒളിക്കാന്‍ പറയണം. മേവാനി നിര്‍ദ്ദേശിച്ചു. പ്രസംഗത്തിനെതിരെ  ബിജെപി ചിത്രദുര്‍ഗ ജില്ലാ പ്രസിഡന്റ്  കെ.എസ് നവീന്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.