ടാങ്ക് വേധ മിസൈല്‍ ഇനി സ്വകാര്യ മേഖലയിലും നിര്‍മ്മിക്കും

Sunday 8 April 2018 2:57 am IST
"undefined"

ബെംഗളൂരു:  യുദ്ധ ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള നാഗ് മിസൈല്‍ ഇനി സ്വകാര്യ മേഖലയിലും നിര്‍മ്മിക്കും. മിസൈല്‍ സാങ്കേതിക വിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ സജ്ജമാണെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന( ഡിആര്‍ഡിഒ) അറിയിച്ചു. ഇതിനുള്ള നടപടികളും അവര്‍ തുടങ്ങി. മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത ഡൈനാമികസ് ലിമിറ്റഡും സ്വകാര്യ കമ്പനികള്‍ക്കൊപ്പം മിസൈലുകള്‍ നിര്‍മ്മിക്കും.

സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികള്‍ക്കും കൈമാറാന്‍ ഒരുങ്ങുകയാണെന്ന് ഡിആര്‍ഡിഒ ഉന്നതര്‍ അറിയിച്ചു. ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന നാലു കിലോമീറ്റര്‍ ദൂരപരിധിയുള്ളവയാണ് ടാങ്ക് വേധ ഗൈഡഡ് മിസൈലായ നാഗ്. പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ബാബാ കല്യാണി ഗ്രൂപ്പ്, മഹീന്ദ്ര, റിലയന്‍സ്, ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ തുടങ്ങിയവര്‍ മിസൈല്‍ സാങ്കേതിക വിദ്യ  ഡിആര്‍ഡിഒയില്‍ നിന്ന് വാങ്ങാന്‍ താല്പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. അര്‍ജുന്‍ ടാങ്കിന്റെ  സാങ്കേതിക വിദ്യ വാങ്ങാനും ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

നാഗ് മിസൈല്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികളുടെ സഹായം ഇപ്പോള്‍ തന്നെ ലഭിക്കുന്നുണ്ട്. അതിനാല്‍ മിസൈല്‍ നിര്‍മ്മാണം സ്വകാര്യ കമ്പനികളെയും ഏല്‍പ്പിക്കുന്നതില്‍ പ്രശ്‌നമില്ല. അധികൃതര്‍ പറഞ്ഞു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.