തൃണമൂലിനു വേണ്ടി സിങ്ങ്‌വി; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Sunday 8 April 2018 3:00 am IST
"undefined"

കൊല്‍ക്കത്ത; മമതാസര്‍ക്കാരിനെതിരെ ബിജെപി നല്‍കിയ ഹര്‍ജിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടി ഹാജരായത് പ്രമുഖ അഭിഭിഷകനായ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്ങ്‌വി. ഇതേച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അക്രമങ്ങള്‍ക്കടക്കം സാധ്യതയുണ്ടെന്നും സൈന്യത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

തൃണമൂലാണ് ഒരു എതിര്‍ കക്ഷി. തൃണമൂലിനു വേണ്ടി ഹാജരായത് സിങ്ങ്‌വിയാണ്. തൃണമൂലിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് നേതാവായ സിങ്ങ്‌വി രാജ്യസഭാ എംപിയായത്. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണ കൂടി കണക്കിലെടുത്താണ് സിങ്ങ്‌വി തൃണമൂലിനു വേണ്ടി ഹാജരായത്.

ഇത് കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തെ തെല്ലൊന്നുമല്ല രോഷം കൊള്ളിച്ചത്. ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നാണ് കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തിന്റെയും നിലപാട്. ഈ ആവശ്യം ഉന്നയിച്ച്  പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ഹൈക്കോടതിയില്‍ പൊരുതുന്നതിനിടെയാണ് പാര്‍ട്ടി ദേശീയ നേതാവ് തൃണമൂലിനു വേണ്ടി സുപ്രീം കോടതിയില്‍ഹാജരായതും കേന്ദ്ര സേനയെ നിയോഗിക്കേണ്ടെന്ന് വാദിച്ചതും. 

 കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തിന് ഇതില്‍ പരമൊരു തിരിച്ചടി കിട്ടാനില്ല. ഇത് നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ എതിര്‍പ്പും രോഷവുമാണ് ഉണ്ടാക്കിയത്. ചൗധരി ഇക്കാര്യം രാഹുല്‍ ഗാന്ധിയെ  വിളിച്ചറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃണമൂലില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അപ്പോഴാണ് നേതൃത്വം തൃണമൂലമായി യോജിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.