സുരേഷ് ഗോപിക്ക് സ്വീകരണം നല്‍കും

Sunday 8 April 2018 1:57 am IST

 

ചെന്നിത്തല: അപ്പര്‍കുട്ടനാട്ടില്‍ ഓരു വെള്ളം കയറുന്നതിനു പരിഹാരമായി തടയണ നിര്‍മിക്കുന്നതിനായി രണ്ടരക്കോടി രൂപ അനുവദിച്ച സുരേഷ് ഗോപി എംപിക്ക് ഒന്‍പതിന് ചെന്നിത്തലയില്‍ പൗരസ്വീകരണം നല്‍കും. നാലിനു ചെന്നിത്തല കോട്ടമുറി ജങ്ഷനില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക വികസന സമിതി കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തല അദ്ധ്യക്ഷനാകും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 21 ഗ്രാമപഞ്ചായത്തുകളും നാലു നഗരസഭയുമുള്‍പ്പെടുന്ന അപ്പര്‍കുട്ടനാടന്‍ മേഖലയ്ക്കു കാലങ്ങളായി ഭീഷണിയുയര്‍ത്തിയ ഓരു വെള്ളത്തിനു പരിഹാരമാകുകയാണു തൃക്കുന്നപ്പുഴയിലെ മഹാദേവിക്കാട് പുളിക്കീഴില്‍ നിര്‍മിക്കുന്ന സ്ഥിരം തടയണ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.