ഹൈവേ വികസനം വ്യാപാരികള്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തും

Sunday 8 April 2018 1:57 am IST

 

ആലപ്പുഴ: ദേശീയപാത മുപ്പതര മീറ്ററില്‍ പുനര്‍നിര്‍മ്മിക്കുക കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കുള്ള പുനരധിവാസ പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുക. ഹൈവേ വികസനത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കുക. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില മുന്‍കൂട്ടി പ്രഖ്യാപിക്കുക.കുടിയിറക്കപ്പെടുന്ന വ്യാപാരികളുടെ ബാങ്ക് വായ്യകള്‍ എഴുതിത്തള്ളുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട്  12ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ഉത്ഘാടനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.