ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് ഓഫീസറെ പുറത്താക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം

Sunday 8 April 2018 3:10 am IST

കൊച്ചി: കൊച്ചി ദേവസ്വം ബോര്‍ഡിലെ വിവിധ ക്ഷേത്രങ്ങളില്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍  നീക്കം. നാലു വര്‍ഷം മുമ്പ് ദേവസ്വം വിജിലന്‍സ് അസിസ്റ്റന്റായി നിയമിച്ച റിട്ട. എസ്‌ഐ ഗോപാലകൃഷ്ണനെയാണ് പുറത്താക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. 

ദേവസ്വം വിജിലന്‍സില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇവരുടെ കാലാവധി പുതുക്കി നല്‍കുകയാണ് പതിവ്. എന്നാല്‍, ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന ഗോപാലകൃഷ്ണന്‍ ബോര്‍ഡിന് തലവേദനയായിരുന്നു. ഗോപാലകൃഷ്ണന്റെ കാലാവധി പൂര്‍ത്തിയായെന്ന് പറഞ്ഞാണ് ദേവസ്വം ബോര്‍ഡ് പുറത്താക്കുന്നത്. 

മായന്നൂര്‍ ദേവസ്വം ഓഫീസര്‍, യുവതിയെ അപമാനിച്ച സംഭവവും ദേവസ്വത്തിലെ ക്രമക്കേടുകളും, തൃശൂര്‍ വടക്കാഞ്ചേരി പനങ്ങാട്ടുകര ദേവസ്വത്തിലെ അഴിമതികളും അന്വേഷിച്ച് ദേവസ്വത്തിന് റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഉദ്യോഗസ്ഥനായിരുന്നു ഗോപാലകൃഷ്ണന്‍. മായന്നൂര്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്‍ ദേവസ്വം ബോര്‍ഡിലെ ഇടുപക്ഷ യൂണിയനായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ ട്രഷററാണ്. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ് വിജിലന്‍സ് ഉദ്യോഗസ്ഥന് കാലാവധി പുതുക്കി നല്‍കാതെ പുറത്താക്കാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

വിജിലന്‍സിന് സിപിഎം അനുകൂല യൂണിയന്റെ വിമര്‍ശനം

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം സിപിഎം അനുകൂല യൂണിയന്‍ നടത്തിയ ധര്‍ണ്ണയില്‍ ദേവസ്വം വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനം. സത്യസന്ധമായ രീതിയില്‍ ദേവസ്വങ്ങളില്‍ അന്വേഷണം നടത്തി ക്രമക്കേടുകള്‍ ബോര്‍ഡിനെ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതോടെയാണ് ജീവനക്കാര്‍ വിജിലന്‍സിനെതിരെ തിരിയാന്‍ കാരണം. ബോര്‍ഡില്‍ നടക്കുന്ന ക്രമക്കേടുകളില്‍ ്കണ്ണികളായിരിക്കുന്നത് സിപിഎം അനുകൂല യൂണിയനിലെ നേതാക്കളും പ്രവര്‍ത്തകരുമാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.