ആലപ്പുഴ: വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ ദിനത്തിലെ പൊതുപരിപാടികള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിഎംഎസ് ജില്ലാ സെക്രട്ടറി സി. രാജപ്പന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലടക്കം പട്ടികവിഭാഗങ്ങളോടുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഒന്‍പതിലെ ഹര്‍ത്താലിന് കെപിഎംഎസ് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹികളായ പി. ജി. സുഗുണന്, പി. കെ. ഷണ്മുഖന്, സി. രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലയില്‍ ആറോളം പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. പരിപാടികളില്‍ മുഖ്യമന്ത്രി എത്തുമെന്നാണ് സംഘാടകരെ അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: