ചിത്രലേഖ : സിപിഎമ്മിന്റെ ദളിത് വിരുദ്ധത തുറന്നു കാട്ടി

Sunday 8 April 2018 3:15 am IST

കണ്ണൂര്‍: പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മുകാരുടെ  അതിക്രമങ്ങള്‍ക്ക് ഇരയായി വീട് ഉപേക്ഷിച്ച് നാടുവിട്ട  പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയുടെ ഭൂമി  തിരിച്ചെടുക്കാനുളള എല്‍ഡിഎഫ് സര്‍ക്കാറിന്റെ തീരുമാനം സിപിഎമ്മിന്റെ ദളിത് വിരുദ്ധത തുറന്നുകാട്ടി. നീക്കത്തിന് പിന്നില്‍ സിപിഎമ്മിന്റെ കണ്ണൂര്‍ നേതൃത്വമാണ്.

സിപിഎമ്മുകാരുടെ ഭീഷണി കാരണം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത  ചിത്രലേഖക്ക്  യുഡിഎഫ് സര്‍ക്കാര്‍ സൗജന്യമായി ചിറയ്ക്കല്‍ പഞ്ചായത്തില്‍ അഞ്ചു സെന്റ് നല്‍കിയിരുന്നു.  ഈ  ഭൂമിയില്‍ നിന്നാണ് കുടിയിറക്കിയത്.  സിപിഎമ്മും ഇടതുപക്ഷ കക്ഷികളും പിന്തുടരുന്ന ദളിത് വിരുദ്ധതയുടെ  ഉദാഹരണമാണിത്.  സന്നദ്ധ സംഘടനയുടെ സഹായത്തോടെ വീടു നിര്‍മ്മാണം നടക്കെയാണ് സര്‍ക്കാര്‍  നീക്കം. 

പയ്യന്നൂര്‍ എടാട്ട്  സ്റ്റാന്റില്‍  ഓട്ടോ ഓടിച്ചിരുന്ന  ചിത്രലേഖ സിപിഎമ്മുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വീടുപേക്ഷിച്ച് കുടുംബസമേതം നാടുവിടുകയായിരുന്നു. ഓട്ടോ തീവെച്ചു നശിപ്പിക്കുക വരെ ചെയ്തു.  സുഹൃത്തുക്കള്‍ മറ്റൊരു ഓട്ടോ നല്‍കിയെങ്കിലും അതും നശിപ്പിച്ചു. വീടിന് നേരെയും സിപിഎം അക്രമം നടത്തി. തുടര്‍ന്ന് ഇവര്‍ മൂന്ന് മാസത്തിലേറെ  കണ്ണൂര്‍ കളക്ടറേറ്റിനു മുന്‍പില്‍ കുടില്‍ കെട്ടി രാപ്പകല്‍ സമരം നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിലും ആഴ്ചകളോളം സമരം നടത്തി. തുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്.

വീടു പണി പൂര്‍ത്തിയാവാനിരിക്കെയാണ്  മനുഷ്യത്വമില്ലാത്ത നടപടി  സിപിഎം നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാണ്. 

അനാരോഗ്യം മൂലം ഓട്ടോ ജോലി ഉപേക്ഷിച്ച ചിത്രലേഖ കാട്ടാമ്പള്ളിക്കടുത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. കണ്ണൂര്‍ ടൗണില്‍ ഓട്ടോ െ്രെഡവറായ ശ്രീഷ്‌കാന്താണ് ഭര്‍ത്താവ്.  ചിത്രലേഖയ്ക്ക് വീടും സ്ഥലവും നല്‍കുമെന്ന് സേവാഭാരതി ജില്ല ഭാരവാഹികള്‍  അറിയിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.