രാജ്യസുരക്ഷയില്‍ മത്സ്യത്തൊഴിലാളി സമൂഹ ത്തിന് വലിയ പങ്ക്: ഒ. രാജഗോപാല്‍

Sunday 8 April 2018 3:17 am IST
"undefined"

തിരുവനന്തപുരം: ദേശസുരക്ഷയില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന് വലിയ പങ്കുവഹിക്കാനാകുമെന്ന് ഒ. രാജഗോപാല്‍  എംഎല്‍എ. എന്നാല്‍ എല്ലാക്കാലത്തും ഈ സമൂഹം അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഭാവിക്ക് പ്രധാന്യം നല്‍കണ്ടേ രംഗമായാണ്  ഈ മേഖലയെ  മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം ചൂണ്ടിക്കാട്ടിയത്. എന്നിട്ടും ഈ മേഖലയ്ക്ക് പരിഗണന ലഭിക്കുന്നില്ല.

സംസ്ഥാനത്ത് നടക്കുന്നത് പാര്‍ട്ടിക്കാര്‍ക്കുവേണ്ടിയുള്ള പാര്‍ട്ടി ഭരണമാണ്. സിപിഎമ്മിന് ദേശീയത എന്നത് സങ്കുചിതകാഴ്ചപ്പാടാണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ദേശീയതയാണ് എല്ലാത്തിന്റെയും കാതല്‍. രാജഗോപാല്‍ പറഞ്ഞു. 

സ്വാഗതസംഘം ചെയര്‍മാന്‍ അശോകന്‍ കുന്നുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.എസ്. സുരേഷ്, വിഎച്ച്പി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. മോഹന്‍കുമാര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് കെ. രജനീഷ് ബാബു, ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബി. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. 

സംഘടനാ സമ്മേളനത്തില്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, വി.ടി. രമ, ആര്‍എസ്എസ് പ്രാന്ത വ്യവസ്ഥ പ്രമുഖ് കെ. വേണു എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഒന്‍പത് തീരദേശ ജില്ലകളില്‍ നിന്നായി മൂന്നൂറ് പ്രതിനിധികള്‍  പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.