സമരവുമായി മുന്നോട്ടെന്ന് വയല്‍ക്കിളികള്‍

Sunday 8 April 2018 3:27 am IST

തിരുവനന്തപുരം: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ഹൈവേ പണിയാനുള്ള തിരുമാനം സര്‍ക്കാര്‍ പുനപരിശോധിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് കീഴാറ്റൂര്‍ വയല്‍ക്കിളി സമരസമിതി അംഗങ്ങള്‍. സിഎംപിയുടെ നേതൃത്വത്തില്‍  കീഴാറ്റൂരിനൊപ്പം കേരളം മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങിലാണ് വയല്‍ക്കിളി ഭാരവാഹികള്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്.

തങ്ങള്‍ വികസന വിരോധികള്‍ അല്ലെന്ന് സമരസമിതി ചെയര്‍മാന്‍ സുരേഷ് പറഞ്ഞു. പുഴ നികത്തി റോഡ് വേണ്ടെന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. എലിവേറ്റര്‍ ഹൈവേ പണിയാമെന്നിരിക്കെ വയല്‍നികത്തുമെന്ന പിടിവാശിയിലാണ് സര്‍ക്കാര്‍. കീഴാറ്റൂര്‍ കൃഷിയിടം പുഴയ്ക്ക് സമമാണ്. സമീപപ്രദേശങ്ങളിലെ കുടിവെള്ളത്തിന് പരിഹാരം കാണുന്നത് കീഴാറ്റൂരില്‍ നിന്നാണെന്നും സുരേഷ് പറഞ്ഞു.

സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ചില്ലെങ്കില്‍ കീഴാറ്റൂരിനു വേണ്ടി ലോങ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ മനോഹരന്‍ പറഞ്ഞു. സിഎംപി സംസ്ഥാന സെക്രട്ടറി സി.പി.ജോണ്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ്, സുനില്‍ സി.കുര്യന്‍ തുങ്ങിയവര്‍ സംസാരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.