അഭയാർത്ഥി പ്രവാഹം; കേന്ദ്ര സർക്കാർ തീരുമാനിക്കട്ടെ

Sunday 8 April 2018 4:05 am IST
ഭാരതത്തിന്റെ എത്രയോ ഇരട്ടി വലുപ്പമുള്ള ആഫ്രിക്കയാകട്ടെ, ഇനിയും എത്രയോ ദശലക്ഷങ്ങളെ സ്വീകരിക്കാന്‍ പാകത്തില്‍ വിസ്തൃതമാണ്. ആസ്‌ട്രേലിയയ്ക്കും കോടിക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാനാകും. പലായനം തടയാനുള്ള യുഎന്‍ ശ്രമങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ പിന്തുണ നല്‍കണം. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ ഭൂവിസ്തൃതി ഏറെയുള്ള, ജനസംഖ്യ കുറഞ്ഞ രാഷ്ട്രങ്ങളിലേക്കാണ് അഭയാര്‍ത്ഥികളെ കുടിയിരുത്തേണ്ടത്. ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ വക്കില്‍നില്‍ക്കുന്ന ഭാരതത്തെപ്പോലൊരു രാജ്യത്തിന് അഭയാര്‍ത്ഥി പ്രവാഹം താങ്ങാനാവില്ല.
"undefined"

ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍നിന്നും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ഭാരതത്തിലേക്കൊഴുകുന്നു. ഇവരെ സ്വീകരിക്കണോ വേണ്ടയോ എന്നുതീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു തന്നെയാണധികാരം. മനുഷ്യാവകാശത്തിന്റെ പേരുപറഞ്ഞ് അഭയാര്‍ത്ഥികളെ സ്വീകരിച്ചുകൊള്ളണമെന്ന് ഉത്തരവിടാന്‍ ഒരു  കോടതിക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് ഒരു വിഭാഗം ജനങ്ങള്‍ക്ക് സര്‍വതും ഇട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ട്? അത്തരമൊരു സാഹചര്യം എന്തുവിലകൊടുത്തും തടയേണ്ടത് ഐക്യരാഷ്ട്ര സംഘടനയുടെ ചുമതലയാണ്. യുഎന്‍ വിചാരിച്ചാലും തടയാനാവാത്ത സാഹചര്യമാണെങ്കില്‍ അത്തരം അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കേണ്ട ചുമതലയും ബാധ്യതയും യുഎന്‍ ഏറ്റെടുക്കണം. അല്ലാതെ ജനസംഖ്യാ പെരുപ്പംകൊണ്ട് ഇപ്പോള്‍ത്തന്നെ വീര്‍പ്പുമുട്ടുന്ന ഭാരതംപോലൊരു രാജ്യത്തേക്ക് വീണ്ടും ലക്ഷക്കണക്കായ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നതില്‍ യാതൊരു യുക്തിയുമില്ല.

ഭാരതത്തിന്റെ എത്രയോ ഇരട്ടി വലുപ്പമുള്ള ആഫ്രിക്കയാകട്ടെ, ഇനിയും എത്രയോ ദശലക്ഷങ്ങളെ സ്വീകരിക്കാന്‍ പാകത്തില്‍ വിസ്തൃതമാണ്. ആസ്‌ട്രേലിയയ്ക്കും കോടിക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാനാകും. പലായനം തടയാനുള്ള യുഎന്‍ ശ്രമങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ പിന്തുണ നല്‍കണം. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ ഭൂവിസ്തൃതി ഏറെയുള്ള, ജനസംഖ്യ കുറഞ്ഞ രാഷ്ട്രങ്ങളിലേക്കാണ് അഭയാര്‍ത്ഥികളെ കുടിയിരുത്തേണ്ടത്. ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ വക്കില്‍നില്‍ക്കുന്ന ഭാരതത്തെപ്പോലൊരു രാജ്യത്തിന് അഭയാര്‍ത്ഥി പ്രവാഹം താങ്ങാനാവില്ല.

മറ്റൊരു സംഗതി, ഏറ്റവും സഹിഷ്ണുതയും കാരുണ്യവും നിറഞ്ഞതാണ് ബുദ്ധമതം. ആ ബുദ്ധമതാനുയായികള്‍ക്കുപോലും വച്ചുപൊറുപ്പിക്കാനാവാത്തവിധം അസ്വസ്ഥതകള്‍ സൃഷ്ടിച്ചതുകൊണ്ടല്ലേ റോഹിങ്ക്യന്‍  മുസ്ലിങ്ങള്‍ക്ക് മ്യാന്മര്‍ വിടേണ്ടിവന്നത്? സമ്പത്ത് ധാരാളമുള്ള ഡസന്‍ കണക്കിന് മുസ്ലിം രാജ്യങ്ങള്‍ ലോകത്തുണ്ട്. സമ്പത്തു കുറവെങ്കിലും ഭൂവിസ്തൃതി ഏറെയുള്ള ഡസന്‍ കണക്കിനു മുസ്ലിം രാഷ്ട്രങ്ങളും ലോകത്തുണ്ട്. പലായനം ചെയ്യുന്നതും ഒരേ മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ സംഘര്‍ഷരഹിതമായി അത്തരം അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് കഴിയേണ്ടതാണ്. എന്തുകൊണ്ടാണിതു സംഭവിക്കാത്തത്?

ശ്രീലങ്കയിലെ ബുദ്ധമതാനുയായികളായ സിംഹള വിഭാഗക്കാര്‍ക്കിടയിലും മുസ്ലിം വിരുദ്ധ വികാരം വളര്‍ന്നുവരുന്നു. വിദേശ മുസ്ലിം രാഷ്ട്രങ്ങളുടെ സഹായത്തോടെ ശ്രീലങ്കയെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമാക്കാന്‍ ശ്രമമുണ്ടെന്ന് സിംഹളര്‍ സംശയിക്കുന്നു. സിംഹളര്‍ ന്യൂനപക്ഷം ആയാലുള്ള അവസ്ഥ അവരെ ആശങ്കാകുലരാക്കുന്നു.

മതത്തിന്റെ ദുഃസ്വാധീനം ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചിരിക്കുന്നത് ഇസ്ലാം മതാനുയായികളെയാണ്. പര്‍ദ്ദയിട്ടു കണ്ണുമാത്രം കാണുംവിധം ചലിക്കുന്ന സ്ത്രീകള്‍, സഞ്ചരിക്കുന്ന ഖബറുകളാണെന്ന് പറയുന്ന വി.പി. സുഹറമാര്‍ ഒറ്റപ്പെടുന്നു. തങ്ങള്‍ പറയുന്നതുപോലെ വസ്ത്രം ധരിച്ചാല്‍ മതിയെന്ന് ആഹ്വാനം ചെയ്യുന്ന കോളജ് അധ്യാപകന്‍ അശ്ലീലഭാഷണം നടത്തിയിട്ടും 'ഹീറോ'. 'ഫത്വ' ഇറക്കുന്ന പൗരോഹിത്യം! മുസ്ലിം സ്ത്രീകള്‍ പുരുഷ ഡോക്ടര്‍മാരെക്കൊണ്ട് പരിശോധന നടത്തിക്കരുതെന്ന് ഒരു മതപ്രഭാഷകന്‍ ഘോരഘോരം പ്രസംഗിക്കുന്നതു കേട്ടു.

പുരോഗമനവാദികളും മാറ്റത്തിനുവേണ്ടി ദാഹിക്കുന്നവരുമായ നല്ലൊരു വിഭാഗം മുസ്ലിം സഹോദരങ്ങളുണ്ട്. അവരുടെ ശബ്ദം ഉയര്‍ന്നുവരണം. ഹിന്ദുക്കള്‍ ഹിന്ദുക്കളായി ജീവിക്കട്ടെ. ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളായും ജീവിക്കട്ടെ. അവരെ തങ്ങളുടെ മതത്തിലേക്ക് ഏതുവിധേനയും ആനയിക്കണമെന്നുള്ള അജണ്ട ഉപേക്ഷിക്കണം. ക്രിസ്ത്യന്‍ പൗരോഹിത്യത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരെ ക്രിസ്തുമതാനുയായികളായ സാധാരണക്കാരും പുരോഹിതന്മാരും വരെ രംഗത്തുവന്നതു നാം കണ്ടു.

മാറ്റമില്ലാത്തതായി ഒന്നുമില്ല. കാലത്തിനൊത്തു മാറാത്ത ഒരു ദര്‍ശനത്തിനും നിലനില്‍പ്പില്ല. ഇതു തിരിച്ചറിയാനും മാറ്റത്തിന്റെ പതാക വാഹകരാകാന്‍ സന്നദ്ധതയുള്ള ചെറുപ്പക്കാരും പൗരോഹിത്യ കടുംപിടുത്തത്തിനെതിരെ ഉയര്‍ന്നുവരേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.