കെകെ റോഡിലെ താല്‍ക്കാലിക റോഡിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും

Sunday 8 April 2018 2:00 am IST
കോട്ടയം: റെയില്‍വേ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചു നീക്കേണ്ട കെകെ റോഡിലെ മേല്‍പ്പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന താല്‍ക്കാലിക റോഡിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും.

 

കോട്ടയം: റെയില്‍വേ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചു നീക്കേണ്ട കെകെ റോഡിലെ മേല്‍പ്പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന താല്‍ക്കാലിക റോഡിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും. 

താല്‍ക്കാലിക റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം വളരെ വേഗത്തിലാണ് പൂര്‍ത്തിയാകുന്നത്. സംരക്ഷണ ഭിത്തി പൂര്‍ത്തിയായാല്‍ മണ്ണിട്ടുയര്‍ത്തണം. ഇതിന് ശേഷമേ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഓഫീസിനുള്ളില്‍ കൂടി റോഡ് നിര്‍മ്മിക്കാന്‍ കഴിയു. താല്‍ക്കാലിക റോഡിന്റെ പണി പൂര്‍ത്തിയായാല്‍ റെയില്‍വേ മേല്‍പ്പാലം പൊളിക്കും. 

പുതിയ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയാക്കിയാലെ റബ്ബര്‍ ബോര്‍ഡിന് സമീപമുള്ള പാലം പൊളിക്കുകയുള്ളു. മാത്രമല്ല ഈ പാലത്തിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈന്‍ ആദ്യം മാറ്റി സ്ഥാപിക്കണം. പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ വേണ്ടി ചെറിയ പാലം നിര്‍മ്മിക്കാനും ആലോചിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കെകെ റോഡിലെ താല്‍ക്കാലിക റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നത് പ്രത്യേക രീതിയിലാണ്. ഗാബിയോണ്‍ സംരക്ഷണ ഭിത്തിയാണ് നിര്‍മ്മിക്കുന്നത്. നല്ല ഗുണമേന്മയുള്ള ഇരുമ്പു വലകളുടെയുള്ളില്‍ കരിങ്കല്ലുകള്‍ അടുക്കിവെക്കുന്നതാണ് ഇതിന്റെ പ്രത്യേകത. 

കൊങ്കണ്‍ റെയില്‍വേയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചതും ഗാബിയോണ്‍ രീതിയായിരുന്നു. ഇതിന് ഉപയോഗിക്കുന്ന കല്ലുകള്‍ക്ക് നഷ്ടം ഉണ്ടാകാതെ തിരിച്ചെടുക്കാനും പിന്നീട് അവ ഉപയോഗിക്കാനും കഴിയുന്നു എന്നതാണ് പ്രത്യേകത. അതിവിദഗ്ദ്ധരായ അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ നിര്‍മ്മാണം നടത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.