ബസ്സ് തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

Sunday 8 April 2018 2:00 am IST
കടുത്തുരുത്തി: ബസ്സ് തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ ആപ്പാഞ്ചിറയിലാണ് സംഭവം. കോട്ടയം-എറണാകുളം റൂട്ടിലോടുന്ന നിര്‍മ്മല ട്രാവല്‍സിന്റെ ഡ്രൈവര്‍ കാട്ടാമ്പാക്ക് ശാരദ നിവാസില്‍ രഞ്ജിത്ത് രാമചന്ദ്രന്‍ (35), ഇതേ റൂട്ടില്‍ ഓടുന്ന ആവേ മരിയ ബസ്സിന്റെ ഡ്രൈവര്‍ കെ.എസ്.പുരം കാലായില്‍ ഷിബു (32) എന്നിവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ഇരു ബസ്സുകളുടെയും സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. കടുത്തുരുത്തിയില്‍ നിന്നും പോലീസെത്തി യാത്രക്കാരെയിറക്കി ബസ്സ് കസ്റ്റഡിയിലെടുത്ത് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.