സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കൂടുതല്‍ തെളിവെടുപ്പിനായി പ്രതി പോലീസ് കസ്റ്റഡിയില്‍

Saturday 7 April 2018 10:37 pm IST

 

പയ്യന്നൂര്‍: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചീമേനി ക്ലായിക്കോട്ടെ തോളൂര്‍ ഹൗസില്‍ ടി.വി.ബൈജു(32) എന്ന പ്രിന്‍സിനെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പട്ടാളത്തിലും ബിഎസ്എഫിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് എറണാകുളത്ത് വെച്ച് ബൈജുവിനെ പിടികൂടിയത്. 10 വര്‍ഷത്തോളം സൈനികസേവനം ചെയ്ത് മുങ്ങിയ വ്യക്തിയാണ് ബൈജു. പഴയങ്ങാടി പ്രതിഭ ടാക്കീസിന് സമീപത്തെ ഉണ്ണിയുടെ മകന്‍ പി.വി.സനീഷ്, പയ്യന്നൂര്‍ കൊറ്റിയിലെ ഉഷ ശ്രീനിവാസന്‍, രാമന്തളി കാരന്താട്ടെ സി.എം.അരുണ്‍ എന്നിവരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2014 നവംബര്‍ മാസത്തിലും അതിനടുത്ത ദിവസങ്ങളിലും സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 60,000 രൂപ വീതം വാങ്ങി വഞ്ചിച്ചതായുള്ള പരാതിയിലാണ് കേസ്. ഈ പരാതികളില്‍ അന്വേഷണം നടത്താനാണ് ബൈജുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുള്ളത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.