പെണ്‍കുട്ടികള്‍ കളരിപഠിക്കുവാന്‍ തയ്യാറാവണം: മീനാക്ഷി ഗുരുക്കള്‍

Saturday 7 April 2018 10:38 pm IST

 

കണ്ണൂര്‍: പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് കളരിപഠിക്കാന്‍ അവര്‍ തയ്യാറാവണമെന്ന് പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ പറഞ്ഞു. ഭാരതത്തില്‍ ആദ്യമായി കളരിപ്പയറ്റില്‍ ഡോക്ടറേറ്റ് നേടിയ ഡോ.സി.ഗംഗാധരന്‍ രചിച്ച 'കളരിപ്പയറ്റ് നിഘണ്ടു' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കളരി പഠിക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. ഇതിലൂടെ ഏതൊരു കാര്യവും വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കുവാന്‍ അവര്‍ക്ക് സാധിക്കും. കളരി ഇനിയും ഉയരങ്ങൡ എത്തുന്നതിന് കൂട്ടായ്മ അത്യാവശ്യമാണ്. അതിനുവേണ്ടി എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും മീനാക്ഷി ഗുരുക്കള്‍ പറഞ്ഞു. 

 രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം എക്‌സിക്യുട്ടീവ് വി.ചന്ദ്രബാബു മീനാക്ഷി ഗുരുക്കളില്‍ നിന്നും ഗ്രന്ഥം ഏറ്റുവാങ്ങി. എം.ഇ.സുരേഷ് ഗുരുക്കള്‍ പുസ്‌ക പരിചയം നടത്തി. പ്രഗത്ഭ കളരിപ്പയറ്റ് ആചാര്യനായ കെ.കെ.ഭാസ്‌ക്കരന്‍ ഗുരുക്കളെ ചടങ്ങില്‍ ആദരിച്ചു. എ.ദാമോദരന്‍, എസ്.ആര്‍.ഡി.പ്രസാദ് ഗുരുക്കള്‍, പി.കെ.ശ്രീധരന്‍, പി.പി.നാരായണന്‍ ഗുരുക്കള്‍, വി.കെ.രവീന്ദ്രന്‍ ഗുരുക്കള്‍, ദിനകരന്‍ കൊമ്പിലാത്ത്, എന്‍.കെ.കൃഷ്ണന്‍ മാസ്റ്റര്‍, പി.ജനാര്‍ദ്ദനന്‍, സെന്‍സായി സി.എന്‍.മുരളി, ഡോ.സി.ഗംഗാധരന്‍, പി.ടി.രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കളരിപ്പയറ്റ്, കരാട്ടെ എന്നിവയുടെ പ്രദര്‍ശനവും ആയോധനകല വര്‍ത്തമാന ചിന്തകള്‍ എന്ന വിഷയത്തില്‍ സെമിനാറും നടന്നു. സെമിനാറില്‍ കെ.വി.സുകുമാരന്‍ ഗുരുക്കള്‍, പി.വി.ജയപ്രകാശ് ഗുരുക്കള്‍, എം.സി.ലിനുകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. എം.ഇ.സുരേഷ് ഗുരുക്കള്‍ മോഡറേറ്ററായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.