ഗോൾഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മനു ഭേകറിന് ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വർണം. പതിനാറു വയസുകാരിയായ മനു സ്വര്‍ണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഇന്ത്യയുടെ ഹീന സിധുവിനാണ് ഇതേ ഇനത്തില്‍ വെള്ളി നേടിയത്.
ഇതോടെ ആറു സ്വര്‍ണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. അടുത്തിടെ നടന്ന യൂത്ത് ഒളിംപിക്സില്‍ ഇതേ ഇനത്തില്‍ മനു ഭേകര്‍ സ്വര്‍ണ്ണം ചൂടിയിരുന്നു. നാലാം ദിനമായ ഇന്ന് ഇതുവരെ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും സ്വന്തമാക്കിയ ഇന്ത്യ, സെമിയില്‍ കടന്ന ബോക്സിങ് താരം മേരി കോമിലൂടെ വനിതാ വിഭാഗം ബോക്സിങ്ങിലും മെഡലുറപ്പിച്ചു.
വനിതാ വിഭാഗം ബോക്സിങ്ങില്‍ 45-48 കിലോഗ്രാമില്‍ സെമിയില്‍ കടന്ന ഇന്ത്യയുടെ മേരി കോമും മെഡലുറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: