റേഡിയോ ജോക്കിയുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

Sunday 8 April 2018 10:40 am IST

തിരുവനന്തപുരം: മുന്‍ റോഡിയോ ജോക്കി രജേഷി​ൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ ഒരാള്‍ കൂടി അറസ്​റ്റില്‍. കായംകുളം സ്വദേശിയായ എഞ്ചിനീയര്‍ യാസീന്‍ മുഹമ്മദാണ്​ അറസ്​റ്റിലായത്​. പ്രതികളെ ബംഗളൂരുവിലേക്ക്​ രക്ഷപ്പെടാന്‍ സഹായിച്ചതും പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയിലുപേക്ഷിച്ചതും യാസീനാണെന്ന്​ പൊലീസ്​ പറഞ്ഞു​.

കൊലപാതകത്തി​ൻ്റെ ഗൂഢാലോചനയുടെയും പണം കൈമാറ്റത്തി​ൻ്റെയും തെളിവുകള്‍ പോലീസിനു ലഭിച്ചു. കേസില്‍ സത്താര്‍, അലിഭായ്​ എന്നിവരെ പ്രതിചേര്‍ത്ത്​ റിപ്പോര്‍ട്ട്​ ഇന്ന്​ കോടതിയില്‍ സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.