ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞ് കയറി രണ്ട് മരണം

Sunday 8 April 2018 11:19 am IST
"undefined"

ബര്‍ലിന്‍: ജര്‍മനിയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക്​ വാനിടിച്ചു കയറ്റിയുണ്ടായ ആക്രമണത്തില്‍ രണ്ട്​ പേര്‍ ​കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ്​ ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​. പടിഞ്ഞാറന്‍ നഗരമായ മ്യൂന്‍സ്​റ്ററിലാണ്​ ആക്രമണം നടന്നത്​. ആക്രമണത്തിനു ശേഷം വാന്‍ ഡ്രൈവര്‍ സ്വയം വെടിവെച്ചു മരിച്ചു.

30 ലേറെ പേര്‍ക്ക്​ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്​. സംഭവത്തെ കുറിച്ച്‌​ ഉൗഹങ്ങള്‍ പെരുപ്പിക്കരുതെന്ന്​ പൊലീസ്​ ജനങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കി. സംഭവം ഭീകരാക്രമണമാണോയെന്ന്​ പോലീസ്​ പരിശോധിച്ചുവരികയാണ്​. സ്​ഥലത്ത്​ സുരക്ഷ ശക്​തമാക്കിയിട്ടുണ്ട്​. 

കഴിഞ്ഞ ഡിസംബറില്‍ ടുണീഷ്യൻ പൗരന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക്​ ട്രക്കിടിച്ചു കയറ്റി ആക്രമണം നടത്തിയിരുന്നു. അന്ന്​ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.