കൈക്കൂലിക്കേസ്; ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് കീഴടങ്ങി

Sunday 8 April 2018 11:42 am IST
"undefined"

സാവോപോളോ: കൈക്കൂലിക്കേസില്‍ ജയില്‍ ശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ലുലാ ഡി സില്‍വ പോലീസില്‍ കീഴടങ്ങി. കുറെ ദിവസങ്ങളായി സ്റ്റില്‍വര്‍ക്കേഴ്സ് യൂണിയന്‍ ഓഫീസില്‍ താമസിച്ചിരുന്ന ലുലാ ശനിയാഴ്ച രാത്രിയില്‍ സ്വന്തം ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. 

ജയില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലുലാ നല്‍കിയ ഹര്‍ജി ബ്രസീല്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൈക്കൂലിക്കേസില്‍ കോടതി അദ്ദേഹത്തിന് 12 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.