മലപ്പുറം: ദേശീയപാത വികസനത്തോടുനുബന്ധിച്ചുള്ള സര്‍വേക്കെതിരായ സമരക്കാരെ തീവ്രവാദികള്‍ എന്നു വിളിച്ചവര്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നവര്‍ പാവപ്പെട്ടവരും സാധാരണക്കാരുമാണ്. ഇവരെ തീവ്രവാദികള്‍ എന്നു വിളിച്ച എ.വിജയരാഘവനും ജി. സുധാകരന് പിള്ളയും മാപ്പു പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സി.പി.എം നേതാവായ എ. വിജയരാഘവന് ദേശീയപാത സര്‍വേക്കെതിരേ സമരം നടത്തുന്നവര്‍ മുസ്ലിം തീവ്രവാദികളാണെന്ന വിവാദ പ്രസ്താവന നടത്തിയത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് ഈ വിവാദ പരാര്‍ശം വിജയരാഘവന് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: