ഗോൾഡ് കോസ്റ്റ്: 94 കിലോ വെയിറ്റ് ലിഫ്റ്റിങ് ഇനത്തില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യയുടെ വികാസ് ഠാക്കൂര്‍. 351 കിലോ ഉയര്‍ത്തിയാണ് വികാസ് വെങ്കല മെഡല്‍ നേടിയത്. 159 കിലോ സ്നാച്ചിലും 192 കിലോ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും ഉയര്‍ത്തിയാണ് വികാസ് വെങ്കലം ഉറപ്പിച്ചത്.
പാപുവ ന്യൂ ഗിനിയ താരം സ്റ്റീവന്‍ കരിയാണ് ഈ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. കാനഡയുടെ ബോഡി സാന്റാവിയാണ് ഈ ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 2014ല്‍ നടന്ന ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വികാസ് 85 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: