കാവേരി പ്രശ്‌നം: രജനീകാന്തും രംഗത്ത്; ഐപിഎല്ലിനെതിരെ തമിഴ് ചച്ചിത്ര ലോകം

Sunday 8 April 2018 2:41 pm IST
"undefined"

ചെന്നൈയില്‍ ഐപിഎല്‍ സംഘടിപ്പിക്കേണ്ട സമയമിതല്ല, കര്‍ഷകരുടെ സ്ഥിതി അതിദയനീയമാണ്. വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണവര്‍. ഈ സാഹചര്യത്തില്‍ ഐപിഎല്‍ കളിക്കുകയെന്നത് അനൗചിത്യമാണ്. രണ്ടുവര്‍ഷത്തെ വിലക്കിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ മടങ്ങിയെത്തിയപ്പോഴാണ് ഈ പ്രതിസന്ധി. ശനിയാഴ്ച മുംബൈയില്‍ നടന്ന കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ അവര്‍ തോല്‍പ്പിച്ചിരുന്നു. 

റിവര്‍ മാനേജ്‌മെന്റ് ബോര്‍ഡുമായി ആലോചിച്ച് പ്രശ്‌നത്തില്‍ അടിയന്തരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി കാവേരി നദിയിലെ ജലമുപയോഗിച്ച് കൃഷി ചെയ്യുന്ന ചെറുതും വലുതുമായ കര്‍ഷകരെ ബലിയാടുകളാക്കരുതെന്നും താരം പറഞ്ഞു. 

നടികര്‍ സംഘം നടത്തുന്ന പ്രതിഷേധ കൂട്ടായ്മയ്ക്ക് പിന്തുണയര്‍പ്പിച്ച് നിരവധി താരങ്ങളും എത്തുന്നുണ്ട്. വിജയ്, വിശാല്‍, ധനുഷ്, സംഗീത സംവിധായകന്‍ ഇളയരാജ എന്നിവരും പ്രതിഷേധ വേദിയിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.