സമരദിനത്തിൽ ബസുകൾ നിരത്തിലിറക്കിയാൽ കത്തിക്കും; ഗീതാനന്ദൻ

Sunday 8 April 2018 2:46 pm IST
"undefined"

തിരുവനന്തപുരം:  തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ബസ്സുകള്‍ നിരത്തിലിറക്കരുതെന്ന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍.  ദളിത് സംഘടനകളുടെ സംയുക്തസമിതി നടത്തുന്ന സമര ദിവസം ബസുകൾ നിരത്തിലിറക്കിയാല്‍ കത്തിച്ചു കളയുമെന്ന് ഗീതാനന്ദന്‍ പറഞ്ഞു. അത്തരം ഒരു സാഹചര്യങ്ങളിലേക്ക് എത്താതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഹര്‍ത്താല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രഖ്യാപിക്കുമ്പോൾ പരാജയപ്പെടുത്തുമെന്ന പ്രതികരണങ്ങള്‍ ബസ്സുടമകള്‍ നടത്താറില്ല. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാവില്ലെന്ന് ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം തിങ്കളാഴ്ച ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.