ഭര്‍ത്താവിന്റെ വസ്തുവോ സ്വത്തോ അല്ല ഭാര്യ; സുപ്രീം കോടതി

Sunday 8 April 2018 3:26 pm IST
"undefined"

ന്യൂദല്‍ഹി: ഭര്‍ത്താവിന്റെ വസ്തുവോ സ്വത്തോ അല്ല ഭാര്യയെന്ന് സുപ്രീം കോടതി. ഭര്‍ത്താവിന്റെ പീഡനങ്ങൾക്കെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ഭാര്യയോടൊപ്പം താമസിക്കണമെന്ന ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭാര്യയ്ക്ക് ഒരുമിച്ച്‌ ജീവിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ തന്നോടൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാന്‍ ഭര്‍ത്താവിനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിച്ചത്.

'ഭാര്യ സ്വത്തല്ല. നിങ്ങള്‍ക്കവളെ നിര്‍ബന്ധിക്കാനാവില്ല. അവര്‍ക്ക് നിങ്ങളോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ല. അവളോടൊപ്പം കഴിയണമെന്ന് നിങ്ങള്‍ക്കെങ്ങനെയാണ് പറയാന്‍ കഴിയുക', ആഗ്രഹം പുനപരിശോധിക്കണമെന്ന് കോടതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.