ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമായ ട്രംപ് ടവറിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അഗ്നിശമനസേനാംഗങ്ങള്‍ അടക്കം ആറു പേര്‍ക്ക് പരുക്കേറ്റു. ട്രംപ് ടവറിലെ താമസക്കാരനായ റ്റോഡ് ബ്രാസ്നര്‍ എന്ന 67കാരനാണ് മരിച്ചത്.
ബോധമില്ലാതെ കിടന്നിരുന്ന ഇയാളെ അഗ്നിശമനസേനാംഗങ്ങള്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രാദേശിക സമയം വൈകുന്നേരം ആറിന് കെട്ടിടത്തിന്റെ 50-ാം നിലയിലാണ് തീ പടര്‍ന്നത്. അപകട കാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: