നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കുമെതിരെ ജാമ്യമില്ല വാറണ്ട്

Sunday 8 April 2018 5:06 pm IST
"undefined"

ന്യൂദല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിക്കും അമ്മാവൻ മെഹുല്‍ ചോക്സിക്കുമെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. മുംബൈ സിബിഐ കോടതിയാണ് ഇവര്‍ക്കെതിരെ ജാമ്യമില്ല വാറണ്ട് ഇറക്കിയത്. 

അതേ സമയം ഇരുവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുന്നോട്ടു പോകുകയാണ്. ഒന്നിലധികം ഏജന്‍സികള്‍ ഇരുവരും ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് കേസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുന്‍പെ തന്നെ നീരവ് മോദിയും മെഹുല്‍ ചോക്സിയും വിദേശത്തേക്ക് കടന്നിരുന്നു. അതിനിടെ നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. 

നീരവ് മോദിയും മെഹുൽ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ജാമ്യച്ചീട്ട് ഉപയോഗിച്ച് 12,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായാണ് കേസ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.