ഹാഫിസ് സയ്ദിന്റെ സംഘടനയെ അടക്കം നിരോധിക്കാന്‍ പാക്കിസ്ഥാന്‍

Sunday 8 April 2018 6:19 pm IST
1997ലെ ഭീകരവിരുദ്ധ നിയമത്തിന്റെ ചുവടുപിടിച്ചാണ് ബില്‍ തയാറാക്കുന്നത്. ബില്‍ രൂപീകരണത്തില്‍ നിയമ മന്ത്രാലയവും സൈന്യവും സഹകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
"undefined"

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്ദിന്റെ ജമാഅത്ത് ഉദ്ദവ അടക്കമുള്ള നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് ബില്ല് കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 

1997ലെ ഭീകരവിരുദ്ധ നിയമത്തിന്റെ ചുവടുപിടിച്ചാണ് ബില്‍ തയാറാക്കുന്നത്. ബില്‍ രൂപീകരണത്തില്‍ നിയമ മന്ത്രാലയവും സൈന്യവും സഹകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ, അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഹാഫിസ് സയ്ദിന്റെ സംഘടനയെ പാക്കിസ്ഥാന്‍ കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.