ആംബുലന്‍സുകള്‍ക്ക് എതിരെ നടപടി

Monday 9 April 2018 2:00 am IST

 

അമ്പലപ്പുഴ: കളക്ടറുടെ ഉത്തരവ് ലംഘിച്ച ആംബുലന്‍സുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍.

   വണ്ടാനം മെഡിക്കല്‍ കോളേജ് വളപ്പില്‍ അനകൃതമായി പര്‍ക്ക് ചെയ്തിരിക്കുന്ന ആംബുലന്‍സുകള്‍ ആശുപത്രി വളപ്പില്‍ നിന്നും പുറത്തേക്ക്  മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് കഴിഞ്ഞ 27ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഉത്തരവിട്ടിരുന്നു. ആംബുലന്‍സ് ജീവനക്കാര്‍ വന്‍ തുക ഈടാക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. 

 പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം അന്വേഷിക്കുകയും, അന്വേഷണത്തില്‍ ഇത് ശരിവെക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ആ ബുലന്‍സുകള്‍ ആശുപത്രി വളപ്പില്‍ നിന്ന് മാറ്റി പുറത്ത് പാര്‍ക്ക് ചെയ്യാന്‍ കളക്ടര്‍ ഉത്തരവിട്ടത് എന്നാല്‍ ഈ ഉത്തരവ് നടപ്പായില്ല. 

  ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികാരികള്‍ മോട്ടോര്‍ വാഹന വകുപ്പിനും, ആലപ്പുഴ ഡിവൈഎസ്പി, അമ്പലപ്പുഴ സിഐ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.