വാനരര്‍ക്ക് മുന്നില്‍ വനപാലകര്‍ മുട്ടുമടക്കി

Monday 9 April 2018 2:00 am IST

 

വണ്ടാനം: വാനരന്മാരെ  കുടുക്കാന്‍ കെണി ഒരുക്കിയ വനപാലകര്‍ ഒടുവില്‍ കാലിയായ കൂടുമായി മടങ്ങി. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ തമ്പടിച്ചിരുന്ന  രണ്ടു കുരങ്ങന്‍മാര്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയായിരുന്നു. അക്രമം വര്‍ദ്ധിച്ചതോടെ ആശുപത്രി സൂപ്രണ്ട് ഡോ. രാംലാല്‍ വിവരം  വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് വനപാലകര്‍ നാല് അടിയോളം ഉയരവും മൂന്ന് അടിയോളം വീതിയുമുള്ള കൂട് കൊണ്ട്  കെണി ഒരുക്കയെങ്കിലും കുരങ്ങന്‍ന്മാര്‍ പരിസരത്ത് പോലും വരാതെ മുങ്ങി. ആശുപത്രി കെട്ടിടത്തില്‍ നിന്ന് ദേശീയ പാതയില്‍ എത്തിയ കുരങ്ങന്മാര്‍ വാഹനങ്ങളുടെ മുകളില്‍ ചാടിക്കയറി രക്ഷപ്പെട്ടതായാണ് സംശയം. കഴിഞ്ഞ ദിവസം വനപാലകര്‍ കെണിയുമായി മടങ്ങി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.