പുറക്കാട്ടും മാവേലിക്കരയിലും നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നു

Monday 9 April 2018 2:00 am IST

 

മാവേലിക്കര/അമ്പലപ്പുഴ: കാലം സിപിഎമ്മിനെ ചവറ്റുകുട്ടയില്‍ തള്ളുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ അനധികൃത അഡ്മിഷന്‍ ഓര്‍ഡിനന്‍സിലൂടെ ഇടത് വലത് മുന്നണികള്‍ കൈകോര്‍ത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചത് അവരുടെ ഇരട്ടതാപ്പാണ് പുറത്ത് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

  കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ക്ക് വഴുവാടിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാന്‍ പോകുന്ന ചെങ്ങന്നുര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുജയിക്കുമെന്നതിന്റെ സൂചനയാണ് അതിര്‍ത്തി പ്രദേശത്തുണ്ടായ ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് കെ. സോമന്‍ സ്വര്‍ഗ്ഗീയ ഗിരീശന്റ ഓര്‍മ്മാക്കായുള്ള ചികിത്സാ നിധി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മോഹന്‍ കുമാര്‍ അദ്ധ്യക്ഷനായി.

 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കള്ളക്കടത്തുകാരുടെ പാര്‍ട്ടിയായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പുറക്കാട് പഞ്ചായത്തില്‍ നിന്നും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന വരുടെ സ്വീകരണ പരിപാടി ഉത്ഘാടനം ചെയ്യുകയായരന്നു അവര്‍.

  പുറക്കാട് മേഖലാ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജി പി. അദ്ധ്യക്ഷനായി. നേതാക്കളായ പാലമറ്റം വിജയകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍, ഡി. പ്രദീപ്, എല്‍.പി. ജയചന്ദ്രന്‍, ഡി. ഭുവനേശ്വരന്‍, പി. ശ്രീജിത്ത്, കെ. അനില്‍കുമാര്‍, എസ്. ഗോപകുമാര്‍, ആര്‍. കണ്ണന്‍, വി. ബാബുരാജ്, ആര്‍ പ്രസാദ്, സ്മിത ഷേണായ് ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു ഷാജി, പി. ആരോമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.രമേശ് സ്വാഗതവും പി. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.