ഡിവൈഎഫ്‌ഐ നേതാവ് ഭാര്യയെയും മക്കളെയും തല്ലിച്ചതച്ചു

Monday 9 April 2018 2:00 am IST

 

ഹരിപ്പാട്: ഡിവൈഎഫ്‌ഐ നേതാവ് ഭാര്യയേയും മക്കളേയും മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ ശരീരത്തും കൈക്കും പരിക്കേറ്റ മുതുകുളം പതിനൊന്നാം വാര്‍ഡില്‍ മനോജ് ഭവനത്തില്‍ അമ്പിളി (38), മക്കളായ അനീഷ (14), അഭിഷേക് (7) എന്നിവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

  ശനിയാഴ്ച രാത്രി എട്ടുമണിയോടു കൂടിയായിരുന്നു സംഭവം ഭര്‍ത്താവ് മനോജ് ഡിവൈഎഫ്‌ഐ യുടെ മുതുകുളം മേഖല പ്രസിഡന്റും  സിപിഎം മുതുകുളം ആശുപത്രി ബ്രാഞ്ച് കമ്മറ്റി അംഗവുമാണ്. മനോജിന്റെ മറ്റൊരു സഹോദരന്‍ വിദ്യാര്‍ത്ഥിയായ അനീഷയെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറഞ്ഞു.  

  കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഭാര്യ അമ്പിളിയെ മനോജ് ശാശീരികവും മാനസികമായും പീഡിപ്പിച്ചു വരികെയാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഈ വിവരം  സിപിഎം നേതാക്കളോട് പല പ്രാവശ്യം പറഞ്ഞെങ്കിലും ഇയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. കനകക്കുന്നു പോലീസിലും അമ്പിളി പരാതി നല്‍കിയിരുന്നു.

 ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്പിളിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇന്നലെ രാത്രി വരെ പോലീസ് എത്തിയില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.