ചെങ്ങന്നൂര്‍: പതിവില്‍ കവിഞ്ഞ തിരക്കിലായിരുന്നു ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായിരുന്നു ഇന്നലെ പരിശ്രമം.
വിവിധ കോളനികള്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ വോട്ടഭ്യര്‍ത്ഥിക്കല്‍. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്കവും നടത്തി. പ്രമുഖ വ്യക്തികളെയും മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും സാമുദായിക നേതാക്കളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.
നേതാക്കളും ജനപ്രതിനിധികളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടനവധി പേരാണ് സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നത്. വൃദ്ധരായവരും യുവാക്കളും വളരെ ആവേശപൂര്‍വ്വമാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. തലയില്‍ കൈവച്ച് അമ്മമാര്‍ വിജയാശംസകള്‍ നേര്‍ന്നു. ഇവരുടെ അനുഗ്രഹം കൂടുതല്‍ ആവേശത്തോടെ പ്രവര്‍ത്തിക്കുവാനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതായി ശ്രീധരന്‍പിള്ള പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: