മദ്ധ്യവേനലവധി; സ്‌കൂള്‍ പഠനം പാടില്ല

Monday 9 April 2018 2:00 am IST

 

 

 

ആലപ്പുഴ: ഏപ്രില്‍ - മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടും ജലക്ഷാമവും കുട്ടികള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സിബിഎസ്‌സി, സിഐഎസ്‌സിഇ തുടങ്ങിയ ബോര്‍ഡുകളുടെ പാഠ്യപദ്ധതികള്‍ പിന്‍തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍ എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂളുകളിലും, മദ്ധ്യവേനലവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസുകള്‍ നടത്തുന്നത് നിരോധിച്ചു പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവായി. ഉത്തരവ് കര്‍ശനമായി പാലിക്കണം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.