രാഹുലിന്റെ വെടിക്കെട്ടില്‍ പഞ്ചാബിന് വിജയം

Sunday 8 April 2018 8:06 pm IST
ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിന്റെയും മലയാളി താരം കരുണ്‍ നായരുടെയും വെടിക്കെട്ടാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. 14 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ 51 റണ്‍സ് നേടി. കരുണ്‍ നായര്‍ 50 റണ്‍സ് എടുത്തു.
"undefined"

മൊഹാലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഏഴ് പന്ത് ശേഷിക്കെ മറികടന്നു.

ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിന്റെയും മലയാളി താരം കരുണ്‍ നായരുടെയും വെടിക്കെട്ടാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. 14 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ 51 റണ്‍സ് നേടി. കരുണ്‍ നായര്‍ 50 റണ്‍സ് എടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഗൗതം ഗംഭീര്‍ (55 റണ്‍സ്),​​ ഋഷഭ് പന്ത് (28 റണ്‍സ്),​​ ക്രിസ് മോറിസ് (27 റണ്‍സ്)​ എന്നിവര്‍ ഡല്‍ഹിക്കായി തിളങ്ങി.

രാത്രി എട്ടിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.