ഒബ്റോണ്‍ മാളിന്റെ പത്താം വാര്‍ഷികാഘോഷം തുടങ്ങി

Monday 9 April 2018 2:44 am IST
ഇന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ കൊച്ചിയുടെ വികസനത്തില്‍ അവര്‍ണ്ണനീയമായ പങ്കുവഹിക്കാന്‍ മലയാളികള്‍ക്കിടയില്‍ മാള്‍ സംസ്‌കാരം ആദ്യമായി അവതരിപ്പിച്ച ഒബ്റോണ്‍ മാളിന് കഴിഞ്ഞിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ആദ്യമായി കേരളത്തില്‍ മാള്‍ ആരംഭിക്കാനും വിജയകരമായി 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഒബ്റോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. മുഹമ്മദ് പറഞ്ഞു.
"undefined"

കൊച്ചി: കേരളത്തിലെ ആദ്യ ഷോപ്പിങ്ങ് മാളായ ഒബ്റോണ്‍ മാളിന്റെ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു. അഞ്ചു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കൊപ്പം ഷോപ്പിങ്ങ് ഉത്സവവും തുടങ്ങി. പത്താം വാര്‍ഷിക ആഘോഷ ലോഗോയുടെയും, കൊച്ചിക്കുവേണ്ടി ഒബ്റോണ്‍ സമര്‍പ്പിക്കുന്ന തീം സോങ്ങിന്റെ റിലീസും കളക്ടര്‍ നിര്‍വ്വഹിച്ചു. 

ഇന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ കൊച്ചിയുടെ വികസനത്തില്‍ അവര്‍ണ്ണനീയമായ പങ്കുവഹിക്കാന്‍ മലയാളികള്‍ക്കിടയില്‍ മാള്‍ സംസ്‌കാരം ആദ്യമായി അവതരിപ്പിച്ച ഒബ്റോണ്‍ മാളിന് കഴിഞ്ഞിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ആദ്യമായി കേരളത്തില്‍ മാള്‍ ആരംഭിക്കാനും വിജയകരമായി 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഒബ്റോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. മുഹമ്മദ് പറഞ്ഞു.

ഷോപ്പിങ്ങ് ഉത്സവത്തോടനുബന്ധിച്ച് എല്ലാ  ആഴ്ചകളിലും, എല്ലാ മാസങ്ങളിലും നറുക്കെടുപ്പിലൂടെ എല്‍ഇഡി ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍, വാച്ചുകള്‍ കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കും. മെഗാ ബംബര്‍ സമ്മാനങ്ങളായി ജീപ്പ് കോംപസ് കാര്‍, ബജാജ് എന്‍എസ് 200 ബൈക്കുകളുമാണ് നല്‍കുന്നത്. ഈ മാസം എട്ടു മുതല്‍ 15 വരെ  3000 രൂപയ്ക്കുമുകളില്‍ പര്‍ച്ചേസ് നടത്തുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളും നല്‍കും.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വനിതകള്‍, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തകര്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍, ഉന്നത വിജയം കരസ്ഥമാക്കിയ  വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലെ  10 വീതം വ്യക്തിത്വങ്ങളെ  ആദരിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ എം.എം. സുഫൈര്‍ പറഞ്ഞു. ഒബ്റോണ്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. ഹുസൈന്‍, മാള്‍ സെന്റര്‍ മാനേജര്‍ ജോജി ജോണ്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എം.വി. മുരളീധരന്‍, വല്‍സല കുമാരി, മാര്‍ക്കറ്റിംഗ് മാനേജര്‍ റിന്റു ആന്റണി  തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.