എസി റോഡ് ഇന്ന് 12 മണിക്കൂര്‍ അടച്ചിടും

Monday 9 April 2018 2:00 am IST
ചങ്ങനാശേരിയെയും ആലപ്പുഴയും തമ്മില്‍ ബന്ധിപ്പിക്കുന്ന എസി റോഡ് ഇന്ന് 12 മണിക്കൂര്‍ അടച്ചിടും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് റോഡ് അടച്ചിടുന്നത്.

 

ചങ്ങനാശേരി: ചങ്ങനാശേരിയെയും ആലപ്പുഴയും തമ്മില്‍ ബന്ധിപ്പിക്കുന്ന എസി റോഡ് ഇന്ന് 12 മണിക്കൂര്‍ അടച്ചിടും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് റോഡ് അടച്ചിടുന്നത്. 

കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്നതിനാലാണ് ഗതാഗത നിയന്ത്രണം. എസി റോഡിലൂടെ പോകാനെത്തുന്ന വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ച് പോകണമെന്നും പോലീസ് അറിയിച്ചു.  എസി റോഡിലൂടെ അത്യാവശ്യ സന്ദര്‍ഭത്തില്‍ പോകേണ്ട ചെറിയ വാഹനങ്ങള്‍ എസിറോഡ് - മാമ്പുഴക്കരി പാലം - തെക്കോട്ടു തിരിഞ്ഞ് മിത്രക്കരി എസ്എന്‍ഡിപി ശാഖാ യോഗം വഴി പടിഞ്ഞാറ് തിരിഞ്ഞ് - ഉരുക്കരി - കാപ്പിരി ശേരി-വേഴപ്ര - വടക്കുതിരിഞ്ഞ് ടൈറ്റാനിക്ക് പാലം വഴി എ സി റോഡില്‍ എത്തിച്ചേരാം.

     വലിയ വാഹനങ്ങള്‍ ആലപ്പുഴയില്‍ നിന്നുള്ള രാമങ്കരി - എടത്വ -വെട്ടുകാടുവഴി തിരിഞ്ഞ് മാമ്പുഴക്കരി എസി റോഡുവഴിയും ചങ്ങനാശേരിയില്‍  നിന്നുള്ളവ മാമ്പുഴക്കരി - വെട്ടുകാട് - എടത്വ - രാമങ്കരി വഴി എ സി റോഡിലേക്ക് കടന്നു പോകാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.